കട്ടപ്പനയിൽ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം ; നാല് യുവാക്കൾ അറസ്റ്റിൽ

Spread the love

കട്ടപ്പന : പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം, നാല് യുവാക്കൾ അറസ്റ്റിൽ. വാഴവര സ്വദേശികളായ പാറക്കല്‍ നന്ദു മോൻ സണ്ണി, വിരിപ്പില്‍ വിഷ്ണു വിഎസ്, നിർമ്മലാസിറ്റി സ്വദേശിയായ പുതുശേരി കുടിയില്‍ അഭിജിത്ത് സുരേന്ദ്രൻ, മുളകരമേട് സ്വദേശി പൂവത്തുംമൂട്ടില്‍ ശ്രീജിത്ത് പി ശശി എന്നിവരാണ് അറസ്റ്റിലായത്.

ആക്രമണത്തില്‍ കട്ടപ്പന സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ പ്രദേശത്തെ സ്ഥിരം പ്രശനക്കാരാണെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായി സാമൂഹിക വിരുദ്ധ ശല്യവുമായി ബന്ധപ്പെട്ട് നാട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസുകാർ. ഏഴംഗ സംഘം മദ്യപിച്ച്‌ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നു എന്നായിരുന്നു നാട്ടുകാരുടെ പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്ധ്യ ആയാല്‍ വഴിയിലൂടെ നടക്കാൻ വയ്യാത്ത സ്ഥിതി ആണെന്ന് നാട്ടുകാർ ആരോപിച്ചു. ഉദ്യോഗസ്ഥരെ കണ്ടയുടൻ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ജിലൂപ് ജോസ്, അല്‍ ബാഷ് പി രാജു, ബിബിൻ മാത്യൂ, രാഹുല്‍ മോഹൻ ദാസ് എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. സംഭവം നടക്കുന്നതിനിടെ പൊലീസിനെ കണ്ട് സംഘത്തിലെ മൂന്നുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവർ വീണ് പരിക്കേറ്റ് കോട്ടയത്തെ ആശുപത്രിയിലാണ്. പൊലീസ് നിരീക്ഷണത്തിലുള്ള ഇവരുടെ അറസ്റ്റും രേഖപ്പെടുത്തും.