
കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം; യുവതിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ
കൊച്ചി: കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. ആലപ്പുഴ അമ്പലപ്പുഴ റഹ്മത്ത് മൻസിലിൽ മാഹിൻ (37)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് സംഭവം.
കെഎസ്ആര്‍ടിസി ബസിൽ പ്രതി ഇരുന്ന സീറ്റിന്‍റെ മുൻ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോടാണ് അപമര്യാദയായി പെരുമാറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് നടപടി. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Third Eye News Live
0