കൊച്ചിയിൽ എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ ; ഇവരിൽ നിന്ന് 57 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു

Spread the love

കൊച്ചി : എം ഡി എം എയുമായി യുവതിയെയും യുവാവിനെയും പൊലീസ് അറസ്റ്റുചെയ്തു. തൃശൂർ സ്വദേശിനി ശ്രുതി(24), എറണാകുളം സ്വദേശി മുഹമ്മദ് (28) എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

കൊച്ചി കറുകപ്പള്ളിയില്‍ ഇവർ താമസിക്കുന്ന ഫ്ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 57 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു.

ഇവർ ഏറെനാളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group