Thursday, April 23, 2026

സ്വർണമാണെന്ന് കരുതി യാത്രക്കാരിയുടെ മാല കവര്‍ന്നു; നാട്ടുകാരുടെ അവസരോചിത ഇടപെടലില്‍ യുവാവ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: യാത്രക്കാരിയുടെ മാല കവര്‍ന്ന യുവാവ് നാട്ടുകാരുടെ അവസരോചിത ഇടപെടലില്‍ പിടിയിലായി. മംഗലം കാവഞ്ചേരി കാട്ടിപ്പറമ്പില്‍ സിനീഷാണ് അറസ്റ്റിലായത്. മലപ്പുറം ചമ്രവട്ടത്താണ് സംഭവം. മാല കവര്‍ന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

ചമ്രവട്ടത്ത് ബസ് കാത്ത് നിന്ന യുവതിയുടെ മാല ബൈക്കിലെത്തി പ്രതി കവരുകയായിരുന്നു. പുറത്തൂര്‍ സ്വദേശിനിയുടെ മാലയാണ് സിനീഷ് പൊട്ടിച്ചെടുത്തത്. യുവതി ബഹളം വെച്ചതോടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകനൊപ്പം മാറഞ്ചേരിയിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു യുവതി. തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. താലിമാല പണിയാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് സിനീഷ് പോലീസിനോട് പറഞ്ഞു. കഴുത്തിലുണ്ടായിരുന്നത് മുക്കുപണ്ടമാണെന്ന് യുവതി പോലീസിനെ അറിയിച്ചു.