video
play-sharp-fill
കാരുണ്യപദ്ധതി പുനസ്ഥാപിക്കണം പി.യു തോമസ് ; സാജന്‍ തൊടുക യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്

കാരുണ്യപദ്ധതി പുനസ്ഥാപിക്കണം പി.യു തോമസ് ; സാജന്‍ തൊടുക യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം : കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ സമൂഹത്തിലെ സാധാരണകാര്‍ക്ക് ആശ്വാസം പകരുന്നതിന് ആരംഭിച്ച കാരുണ്യപദ്ധതി സര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്ന് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാനും കാരുണ്യപ്രവര്‍ത്തകനുമായ പി.യു തോമസ് ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍ കേരളാ യൂത്ത് ഫ്രണ്ട് (എം) 49-ാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മദിനആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് വിതരണം ചെയ്തു.
തുടര്‍ന്ന് സംസ്ഥാന  വൈസ് പ്രസിഡന്റ് ജോസഫ് സൈമണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയില്‍ 13 ജില്ലാ പ്രസിഡന്റ്മാരടക്കം 72 സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. കെ.എം മാണിസാറിന്റെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും മൗനപ്രാര്‍ത്ഥനയും നടത്തിയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കുന്നേപ്പറമ്പില്‍ അവിശ്വാസപ്രമേയം അവതിരിച്ചു.

സംസ്ഥാന സെക്രട്ടറിജില്‍സ് പെരിയപ്പുറം പിന്താങ്ങി. ചര്‍ച്ചയ്ക്ക് ശേഷം പ്രമേയം ഐകകണ്‌ഠേന പാസാക്കി. തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും പ്രിസൈഡിങ്ങ് ഓഫീസറുമായ ജോസ് ടോമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാജന്‍ തൊടുകയെ കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായി തെരെഞ്ഞടുത്തു. തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിക്ക് പിന്തുണ അര്‍പ്പിച്ച് കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ രക്തപ്രതിജ്ഞ എടുത്തു.
യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജോബ് മൈക്കിള്‍, പ്രിന്‍സ് ലൂക്കോസ്, ബിജു കുന്നേപ്പറമ്പില്‍ , ജില്‍സ് പെരിയപ്പുറം, റോണി മാത്യു, സുമേഷ് ആന്‍ഡ്രൂസ്, ജോഷി ഇലഞ്ഞി, റണ്‍ദീപ് ജി.നായര്‍, തോമസ് പാറക്കല്‍, ജോഷി മണിമല, ജിന്‍സണ്‍ പവ്വത്ത്, മധു നമ്പൂതിരി, ജോജി കുറുത്തിയാടന്‍, ജി എസ്.നായര്‍, ജിജോ വരിക്കമുണ്ട, സാബു കണിപ്പറമ്പില്‍, ഷാജി പുളിമൂടന്‍, ബിജു ഇളംതുരുത്തി, അന്‍സാരി പാലേമ്പറമ്പില്‍, ജോര്‍ഡിന്‍ കിഴക്കേത്തലക്കല്‍, അഖില്‍ ബാബു, ദീപക് മാമ്മന്‍ മത്തായി, ജിസ്‌മോന്‍ ചാത്തുണ്ണി, സാബു കുന്നേല്‍, ജോമോന്‍ മാമലശ്ശേരി, ബിജു പാറേപ്പള്ളി, സജി തടത്തില്‍, ജെയിസണ്‍ ഞൊങ്ങിണി, ജോളി മടുക്കക്കുഴി, ജോബി വാതപ്പള്ളി, സതീഷ് എറമങ്ങനാട്ട്, പ്രദീപ് കൂട്ടാല, ജില്ലാ പ്രസിഡന്റുമാരായ സി.ആര്‍ സിനു (തിരുവനന്തപുരം) ബിജു ഡിക്രൂസ് (കൊല്ലം) ഷിബു ലൂക്കോസ് (ആലപ്പുഴ) രാജേഷ് വാളിപ്ലാക്കല്‍ (കോട്ടയം) ഷിജോ തടത്തില്‍ (ഇടുക്കി)ജോസി പി.തോമസ് (എറണാകുളം) സജി ജോസഫ് (തൃശൂര്‍) സന്തോഷ് അറക്കല്‍ ( പാലക്കാട്) എഡ്വിന്‍ തോമസ് (മലപ്പുറം) അഡ്വ.ബിജോ ( കോഴിക്കോട്) ഷിനോയി (വയനാട്) ബിബിന്‍ എടൂര്‍   (കണ്ണൂര്‍) ലിജിന്‍ ഇരുപ്പക്കാട്ട് (കാസര്‍ഗോഡ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായി സാജയന്‍ തൊടുകയെ തെരെഞ്ഞെടുത്തു. നിലവില്‍ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, പൈക അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റും, കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റുമാണ്. കെ.എസ്.എസി മുന്‍ സംസ്ഥാന പ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, എലിക്കുളം പഞ്ചായത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പ്രവര്‍ത്തിച്ചുവരുകയാണ്.