റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ്സിടിച്ചു; 27കാരിക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതി മരിച്ചു. പെരുമുടിയൂർ സ്വദേശി നമ്പ്രം കളരിയ്ക്കൽ ഷമീമ (27) ആണ് മരിച്ചത്. പട്ടാമ്പി– ഗുരുവായൂർ റോഡ് ജംക്‌ഷനിൽ ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.

യുവതി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: ഷഹീൽ. മക്കൾ: റബീഹ്, ഇഷ മെഹറിൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group