play-sharp-fill
സ്വയംതൊഴിൽ വായ്പ കിട്ടില്ലന്ന് ഉറപ്പായതോടെ സംരംഭം തുടങ്ങാൻ പണിത ഷെഡിൽ യുവാവ് തൂങ്ങി മരിച്ചു

സ്വയംതൊഴിൽ വായ്പ കിട്ടില്ലന്ന് ഉറപ്പായതോടെ സംരംഭം തുടങ്ങാൻ പണിത ഷെഡിൽ യുവാവ് തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കണ്ണൂര്‍: സ്വയംതൊഴിൽ സംരംഭം തുടങ്ങാന്‍ വായ്പ ലഭിക്കില്ലെന്നറിഞ്ഞ് യുവാവ് ജീവനൊടുക്കി.

കേളകം സ്വദേശി അഭിനന്ദ് നാഥ് (24) ആണ് സംരംഭത്തിനായി വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡില്‍ തൂങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംരംഭം തുടങ്ങാനുള്ള വായ്പ ലഭിക്കാന്‍ സാധ്യതയില്ലാതായതോടെയാണ് ആത്മഹത്യ.

രാവിലെ അഞ്ച് മണിയോടെയാണ് അഭിനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. കേളകത്തെ ദേശസാത്‌കൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചപ്പോള്‍ നല്‍കാമെന്നറിയിച്ചിരുന്നതിനാല്‍ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ പ്രതീക്ഷകള്‍ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിനന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

പൂതവേലില്‍ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ. ഫെബ്രുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം.