
വേങ്ങര: കൊളപ്പുറത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നിയൂർ വെളിമുക്ക് സ്വദേശി യുസുഫാണ് മരിച്ചത്.
ഏറെ നേരമായി റോഡരികില്‍ സംശയകരമായ സാഹചര്യത്തില്‍ പാർക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ യൂസുഫ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
പൊലീസും നാട്ടുകാരും പ്രാദേശിക രക്ഷാ പ്രവർത്തകരും സംഭവ സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







