Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പൊ​ന്‍​കു​ന്നം: പാ​ലാ പൊ​ന്‍​കു​ന്നം പി​പി റോ​ഡ് ജം​ഗ്ഷ​നി​ലെ ഡി​വൈ​ഡര്‍ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തുന്നതായി പരാതി.

പാ​ലാ-​പൊ​ന്‍​കു​ന്നം റോ​ഡ് ദേ​ശീ​യ​പാ​ത​യു​മാ​യി സം​ഗ​മി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഡി​വൈ​ഡ​ര്‍. പാ​ലാ റോ​ഡി​ല്‍​ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത​യി​ല്‍ കു​മ​ളി ഭാ​ഗ​ത്തേ​ക്കും കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കും തി​രി​യു​ന്ന​തി​നാ​ണ് ഡി​വൈ​ഡ​ര്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഡി​വൈ​ഡ​ര്‍ ഉ​ണ്ടെ​ന്നു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന ക​റു​പ്പും മ​ഞ്ഞ​യും ചേ​ര്‍​ന്ന സൂ​ച​നാ ബോ​ര്‍​ഡി​ല്ല. ഇ​തി​നു പു​റ​മേ ഡി​വൈ​ഡ​റി​ല്‍ നി​യ​മാ​നു​സൃ​ത​മു​ള്ള ക​റു​പ്പും വെ​ള്ള​യും ഇ​ട​വി​ട്ടു​ള്ള അ​ട​യാ​ളം ഇ​ല്ലാ​ത്ത​തും അ​പ​ക​ട കാ​ര​ണ​മാ​കു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പാ​ലാ റോ​ഡി​ല്‍​നി​ന്നു വ​രു​ന്ന സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്. എ​താ​നും ദി​വ​ങ്ങ​ള്‍​ക്ക് മു​ൻപ് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ മി​നി​ബ​സ് രാ​ത്ര​യി​ല്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ക​യ​റി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ സ്വ​കാ​ര്യ കാ​റും ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ക​യ​റി. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ മ​റി​യാ​തി​രു​ന്ന​ത് കാ​ര​ണ​മാ​ണു വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ ര​ക്ഷ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി വേ​ണ്ട സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.