
സ്വന്തം ലേഖിക
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ബസ്സില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ.
പെരുമ്പടപ്പ് ആമയം സ്വദേശി പള്ളിയില്‍ വീട്ടില്‍ അന്‍സാര്‍ (35) ആണ് അറസ്റ്റിലായത്. കുന്നംകുളം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ബസ്സില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍ ഡി ശ്രീജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇ കെ ഹംദ്, രവികുമാര്‍, നിബു നെപ്പോളിയന്‍, വിനീത എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.







