അധികാരികൾ അർദ്ധരാത്രിയിൽ കണ്ണു തുറന്നു ; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: പാലാരിവട്ടത്ത് യുവാവിൻറെ മരണത്തിനിടയാക്കിയ കുഴി അടച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ അർദ്ധരാത്രിയിൽ അധികാരികൾക്ക് കണ്ണു തുറന്നു,അടിയന്തരമായി റോഡ് നന്നാക്കാൻ തീരുമാനിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരൻ നായർ ഇന്ന് മരിച്ച യദുലാലിൻറെ കുടുംബാംഗങ്ങളെ സന്ദർശിക്കും. ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി പതിനൊന്ന് മണിയോടെ ജോലി തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടവന്ത്ര സോഫ്റ്റൻ ടെക്‌നോളജീസിലെ വിദ്യാർത്ഥിയും ചെറിയപ്പിള്ളി മഡോണ ടെയ്ലേഴ്‌സ് ഉടമ കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകനുമായ കെ.എൽ. യദുലാൽ (23) ആണ് മരിച്ചത്.

പാലാരിവട്ടം മെട്രോസ്റ്റേഷന് തൊട്ടരികിൽ മൂന്നാഴ്ചയായി മൂടാതെ കിടന്ന കുഴിയുടെ മുന്നിൽ വച്ച വലിയ ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ ബാർ തട്ടിമറിഞ്ഞ് റോഡിൽ വീണ യുവാവിന്റെ ദേഹത്തുകൂടി, പിന്നാലെ വന്ന ടാങ്കർ ലോറി കയറിയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം.