അല്പം ബഹുമാനം കാണിക്കാം ; ലോകകപ്പിൽ കാല് കയറ്റി വച്ച് ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷ്
സ്വന്തം ലേഖകൻ
ലോകം കാത്തിരുന്ന ഏകദിന ലോകകപ്പ് ജേതാക്കൾ അതിനു ബഹുമാനം കാണിക്കുന്നില്ലെന്ന് ക്രിക്കറ്റ് പ്രേമികൾ . ജേതാക്കളായ ഓസ്ട്രേലിയൻ ടീമിലെ താരം മിച്ചൽ മാർഷ് ട്രോഫിക് മേൽ കാൽ വച്ച് അവഹേളിച്ചു എന്ന് ആരാധകർ.
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ല്‍ ഇന്ത്യയെ ആറ് വിക്കറ്റിന് ഓസ്ട്രേലിയ തോല്‍പ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് എന്ന വിജയലക്ഷ്യത്തെ 43 ഓവറില്‍ മറികടന്ന് ഓസ്ട്രേലിയ, ആറാം ലോകകപ്പ് കിരീടം നേടി. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മാര്‍നസ് ലബുഷാഗ്നെയുടെ അര്‍ധസെഞ്ചുറിയും ചേര്ന്ന് റണ് തേരോട്ടം അവരെ അതിനു പ്രാപ്തരാക്കി.
മന്ദഗതിയിലുള്ള പിച്ചില്‍ ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ ഫീല്‍ഡിംഗ് തീരുമാനം ഓസ്ട്രേലിയയുടെ ഗെയിം ചേഞ്ചര്‍ ആണെന്ന് തെളിയിച്ചു. കമ്മിൻസ് 10 ഓവറില്‍ 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
വിജയത്തിന് ശേഷം, ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളില്‍ നിന്ന് കുറച്ച് ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില് കമ്മിൻസ് പോസ്റ്റ് ചെയ്തു. 30 കാരനായ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നില്‍, മിച്ചല്‍ മാര്‍ഷ് ഒരു സോഫയില്‍, കൈയില്‍ ഒരു പൈന്റ് പിടിച്ച് ഇരിക്കുന്നത് കാണാം. കാല് വച്ചിരിക്കുന്നത് താഴെയുള്ള ലോകകപ്പ് ട്രോഫിയിലാണ്.