ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം ; ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും കരുത്തര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ പോരിനുള്ളത്
സ്വന്തം ലേഖിക
കൊല്‍ക്കത്ത: ഉജ്ജ്വല ഫോമില്‍, കളിക്കുന്ന താരങ്ങളാണ് ഇരു ടീമിന്റെയും കരുത്ത്. ക്വിന്റൻ ഡീകോക്, റാസ വാണ്ടര്‍സണ്‍, ഹെൻഡ്രിച്ച് ക്ലാസണ്‍, ഡേവിഡ് മില്ലര്‍ എന്നിവരടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയെ നേരിടാൻ തുടക്കത്തില്‍ ഇന്ത്യയുടെ പേസ് ത്രയം ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി. പിന്നാലെ കുല്‍ദീപ് യാദവും, രവീന്ദ്ര ജഡേജയും. ദക്ഷിണാഫ്രിക്കൻ ബൗളിങ് കരുത്തായി കഗീസോ റബാഡ, ലുങ്കി ഇങ്കിഡി, ജെറാള്‍ഡ് കോട്‌സെ, മാര്‍ക്കോ യാൻസണ്‍ എന്നിവര്‍. ഇന്ത്യയുടെ ബാറ്റിങ് മറുപടി രോഹിത് ശര്‍മ, ശുഭ്മൻ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍.
ഈഡൻ ഗാര്‍ഡൻസില്‍ ഇന്ന് തീപാറും പോരാട്ടം നടക്കുമെന്നുറപ്പ്. കന്നി ലോകകപ്പ് സ്വപ്നവുമായി എത്തിയ ദക്ഷിണാഫ്രിക്ക, പാകിസ്താൻ ഒഴികെയുള്ള ടീമിനെതിരെ നേടിയ വിജയങ്ങളെല്ലാം 100 റണ്‍സിന് മുകളിലാണ്. പക്ഷേ നെതര്‍ലൻഡ്‌സിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതം ടീമിനെ വിട്ടുപോയിട്ടില്ല. ഈ ലോകകപ്പില്‍ മാത്രം നാല് സെഞ്ചുറികള്‍ നേടിയ ക്വിന്റൻ ഡി കോക്ക് തന്നെയാണ്, ദക്ഷിണാഫ്രിക്കയുടെ തുറുപ്പ് ചീട്ട്. ഓള്‍റൗണ്ട് പ്രകടനവുമായി മാര്‍ക്കോ യാൻസനും, എയ്ഡൻ മാര്‍ക്രവും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷയേകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറുവശത്ത് സമീപകാല ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂര്‍ച്ചയേറിയ പേസ് ത്രയമായ ബുംറ-ഷമി-സിറാജ് സഖ്യം ഏതു കൊമ്ബന്മാരെയും എറിഞ്ഞുവീഴ്ത്താൻ കെല്‍പ്പുള്ളതാണ്. അവസാന മത്സരത്തില്‍ ശ്രീലങ്കയെ 55ല്‍ ചുരുട്ടി കെട്ടിയ പ്രകടനത്തിന്റെ അലയൊലികള്‍ നിലച്ചിട്ടില്ല. ആര്‍ക്കെങ്കിലും ഒന്നു പിഴച്ചാല്‍, ബാക്കിയുള്ളവര്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് വീശുന്നതാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ മുൻനിര ബാറ്റിങ്ങില്‍ കണ്ടത്. ക്യാപ്റ്റൻ രോഹിത് ശര്‍മ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ഏതൊരു ബോളറുയുടെയും പേടിസ്വപ്നമാണ്. ക്ലാസിക് കോലി ബാറ്റിങ്ങിനേയും ദക്ഷിണാഫ്രിക്കൻ ബോളര്‍മാര്‍ ഭയക്കും. ഫോമിലേക്ക് ഉയര്‍ന്ന ശുഭ്മൻ ഗില്ലിനെയും ശ്രേയസ് അയ്യരെയും തളയ്ക്കുക അത്ര എളുപ്പമാകില്ല്. ഇതുവരെയുള്ള ഏഴു മത്സരങ്ങളും ജയിച്ച്, കുതിക്കുന്ന ഇന്ത്യക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരാൻ ഇന്ന് ജയം അനിവാര്യമാണ്. ഈ ലോകകപ്പിലെ ഏറ്റവും കരുത്തര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ പോരിനുള്ളത്.