‘വേല’; പൊലീസ് വേഷത്തിൽ ആദ്യമായി ഷെയിൻ നിഗം
ഷെയ്ൻ നിഗം- സണ്ണി വെയ്ൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വേല’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സിൻ സിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാം ശശിയാണ്. കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ ഷെയിൻ നിഗം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പാലക്കാട്ടെ ഒരു പോലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് വേല. സിദ്ധാർത്ഥ് ഭരതൻ, അദിതി ബാലൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം സജാസ് ആണ് വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Third Eye News K
0