ബലാത്സംഗം ചെയ്തയാളെ അറസ്റ്റുചെയ്യൂ… ജലസംഭരണിക്ക് മുകളില്‍കയറി സ്ത്രീയുടെ പ്രതിഷേധം ; അനുനയിപ്പിച്ച് പോലീസ്

ബലാത്സംഗം ചെയ്തയാളെ അറസ്റ്റുചെയ്യൂ… ജലസംഭരണിക്ക് മുകളില്‍കയറി സ്ത്രീയുടെ പ്രതിഷേധം ; അനുനയിപ്പിച്ച് പോലീസ്

Spread the love

സ്വന്തം ലേഖകൻ

രാജസ്ഥാന്‍: തന്നെ ബലാത്സംഗം ചെയ്തയാളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ കൂറ്റന്‍ ജലസംഭരണിയ്ക്ക് മുകളില്‍ കയറി ദളിത് സ്ത്രീയുടെ പ്രതിഷേധം. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം.

സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെട്ടു. പിന്നീട് ജലസംഭരണിയ്ക്ക് മുകളില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥര്‍, കാര്യങ്ങള്‍ സംസാരിച്ചു ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ താഴെയിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീയെ പിന്നീട് കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. പപ്പു ഗുജ്ജാര്‍ എന്നയാളുടെ പേരില്‍ ജനുവരി 16-ന് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു സ്ത്രീയുടെ പ്രതിഷേധം. പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശത്തെ ദളിത് വിഭാഗങ്ങള്‍ക്കിടയിലും പ്രതിഷേധം ശക്തമായിരുന്നു.