കുര്യനാടിനു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക്പരിക്ക്:

കുര്യനാടിനു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു: ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക്പരിക്ക്:

 

സ്വന്തം ലേഖകൻ
കുറവിലങ്ങാട് : കുര്യനാടിനു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപ്പള്ളി എറികാട് തെക്കേട്ട് വീട്ടിൽ പുരുഷോത്തമൻ നായരുടെ മകൻ അനന്തു പി.നായർ (31)ആണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനു സമീപം കുര്യനാട് വട്ടംകുഴി ഭാഗത്തായിരുന്നു അപകടം.

കുര്യനാട് ഭാഗത്തു നിന്നും വരികയായിരുന്നു കാർ. എതിർ ദിശയിൽ നിന്നും എത്തിയ സ്‌കൂട്ടറിൽ കാർ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. അപകടത്തിൽ സാരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group