വധശിക്ഷയ്ക്കായി തൂക്കുകയർ വരെ തയ്യാറാക്കിയതിന് പിന്നാലെ നിർഭയ വധക്കേസ് പ്രതികൾ വീണ്ടും കോടതിയിൽ : ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

വധശിക്ഷയ്ക്കായി തൂക്കുകയർ വരെ തയ്യാറാക്കിയതിന് പിന്നാലെ നിർഭയ വധക്കേസ് പ്രതികൾ വീണ്ടും കോടതിയിൽ : ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: നിർഭയ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കാനായി തൂക്കുകയർ ഉൾപ്പടെ തയ്യാറാക്കിയതിന് പിന്നാലെ വീണ്ടും കോടതിയെ സമീപിച്ച് ശിക്ഷ നീട്ടാൻ ശ്രമിച്ച് പ്രതികൾ. രാഷ്ട്രപതി ദയാഹർജി തള്ളിയതിനെതിരെ പ്രതികളിലൊരാളായ മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചു. മുകേഷ് സിങ് സമർപ്പിച്ച ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതിയും അറിയിച്ചു. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാൽ ഹർജി വേഗത്തിൽ കേൾക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

മുകേഷ് സിങ് നൽകിയ ദയാഹർജി കഴിഞ്ഞ പതിനേഴിനാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹർജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിലെ ഹർജിയിൽ പറയുന്നത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നും ഹർജിയിലുണ്ട്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group