Friday, April 24, 2026

അങ്കമാലിയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ
കൊല്ലം: അങ്കമാലിയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര‍് കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസിലിയാണ് മരിച്ചത്.

video
play-sharp-fill

രാവിലെ വീട്ടിനടുത്ത കൃഷിയിടത്തില്‍ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസും ഫയര്‍ഫോഴ്സുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെകുറിച്ച് അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്. മകനുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണോ മരണത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.