
വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം ; 17-കാരി വീട്ടമ്മയുടെ തലയടിച്ച് പൊട്ടിച്ചു
പത്തനംതിട്ട : മൈലാടുപാറയില്‍ ബക്കറ്റ് കൊണ്ട് പതിനേഴുകാരി വീട്ടമ്മയുടെ തലയടിച്ചു പൊട്ടിച്ചെന്ന് പരാതി.
പൈപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തില്‍ കലാശിച്ചത്.മൈലാടുപാറ സ്വദേശിനി രമയ്ക്കാണ് പരിക്കേറ്റത്.
രമ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വെള്ളം പിടിക്കുന്നതിനിടയില്‍ പെണ്‍കുട്ടി ബക്കറ്റ് എടുത്തുമാറ്റി ആക്രമിച്ചുവെന്ന് വീട്ടമ്മ പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുടാപ്പിന്‍റെ സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. തർക്കത്തിനിടെ രമയുടെ തലയില്‍ അടിയേല്‍ക്കുകയായിരുന്നു. തലയില്‍ മൂന്ന് സ്റ്റിച്ചുകള്‍ ഉണ്ട്.
നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രമ. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Third Eye News Live
0