പ്രണയപ്പക; കോട്ടയം നഗര മധ്യത്തിൽ യുവതിയെ തടഞ്ഞ് നിർത്തി മുഖത്തടിക്കുകയും ദേഹത്ത് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചതായുമുള്ള പരാതി; യുവാവിനെതിരെ ഐപിസി 354 പ്രകാരം കേസെടുത്ത് ഗാന്ധിനഗർ പൊലീസ്

പ്രണയപ്പക; കോട്ടയം നഗര മധ്യത്തിൽ യുവതിയെ തടഞ്ഞ് നിർത്തി മുഖത്തടിക്കുകയും ദേഹത്ത് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചതായുമുള്ള പരാതി; യുവാവിനെതിരെ ഐപിസി 354 പ്രകാരം കേസെടുത്ത് ഗാന്ധിനഗർ പൊലീസ്

സ്വന്തം ലേഖകൻ 

കോട്ടയം: പ്രണയപ്പകയേ തുടർന്ന് യുവതിയെ തടഞ്ഞ് നിർത്തി മുഖത്തടിക്കുകയും ദേഹത്ത് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചതായുമുള്ള പരാതിയിൽ യുവാവിനെതിരെ ഐപിസി 354 പ്രകാരം ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

കോട്ടയം നഗര മധ്യത്തിൽ നാഗമ്പടം പഴയ പാസ്പോർട്ട് ഓഫീസിന് സമീപം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെള്ളകം സ്വദേശിനിയായ   യുവതിയേയാണ് ഇന്നലെ രാത്രി സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴി നാഗമ്പടം ഭാഗത്ത് വെച്ച് യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്.

ആദ്യം വണ്ടി തടഞ്ഞ് നിർത്തി അസഭ്യം വിളിക്കുകയും, അവിടെ നിന്നും രക്ഷപ്പെട്ട യുവതിയെ പിന്നാലെയെത്തിയ യുവാവ് പഴയ പാസ്പോർട്ട് ഓഫീസിന് മുന്നിൽ വച്ച് തടഞ്ഞ് നിർത്തുകയും ഇയാളുടെ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച്  കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് യുവതി ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

യുവാവിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുവതിയുടെ വണ്ടിയുടെ താക്കോൽ ഇയാൾ ഊരി എടുത്തതായും തുടർന്ന് മുഖത്ത് അടിച്ചതായും ഹെൽമെറ്റ് മാറ്റി മുടികുത്തിന് പിടിക്കുകയും ചെയ്തതായി യുവതി പറയുന്നു.

യുവതിയുടെ ബന്ധുകൂടിയായ നിലമ്പൂർ സ്വദേശി റിജിൽ രഞ്ജിയാണ് യുവതിയെ ആക്രമിച്ചത്.ഒരു വർഷം മുൻപ് ബന്ധുവീട്ടിൽ വെച്ച് കണ്ടപ്പോൾ യുവാവ് യുവതിയോട് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും യുവതി ഒഴിഞ്ഞ് മാറി. ഇതോടെ യുവാവിന് യുവതിയോട് പകയായി.

ഈ പകയാണ് യുവതിയെ തടഞ്ഞ് നിർത്തി ആക്രമിക്കാൻ ഇടയാക്കിയത്.