video
play-sharp-fill

യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

Spread the love

ഇടുക്കി : അടിമാലി വാളറ അഞ്ചാം മൈല്‍ കുടിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശിനി ജലജ (39)യാണ് മരിച്ചത്.

മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. കൊലപാതകമെന്ന് സംശയിക്കുന്നതായി അടിമാലി പൊലീസ് പറഞ്ഞു. ജലജയുടെ ഭർത്താവ് ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് ഭാര്യയുടെ മരണവുമായി ബന്ധമുണ്ടെന്നാണ് പൊലീസിൻ്റെ സംശയം.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group