ജഡ്ജി ചേംബറിൽ വെച്ച് കടന്നു പിടിച്ചെന്ന് യുവ അഭിഭാഷകയുടെ പരാതി;ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തിട്ടില്ലെന്നും ആരോപണം

ജഡ്ജി ചേംബറിൽ വെച്ച് കടന്നു പിടിച്ചെന്ന് യുവ അഭിഭാഷകയുടെ പരാതി;ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തിട്ടില്ലെന്നും ആരോപണം

Spread the love

സ്വന്തം ലേഖകൻ
കൊച്ചി: ചേമ്പറിലേക്ക് വിളിച്ച് വരുത്തി ജഡ്ജി കടന്നുപിടിച്ചെന്ന പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജഡ്ജ് അനിൽ കുമാറിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ്. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ‍ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിക്കും.

മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ‍ലക്ഷദ്വീപ് ബാർ അസോസിയേഷൻ അംഗങ്ങൾ ഹൈക്കോടതി റജിസ്ട്രാർ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം.