മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു

Spread the love

മലക്കപ്പാറ: തമിഴ്‌നാട് മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപം വയോധികയെ പുലി കടിച്ചുകൊന്നു. ഇന്നസമ്മ എന്ന 75 വയസ്സുകാരിക്ക് ആണ് ദാരുണ അന്ത്യം ഉണ്ടായത്.

video
play-sharp-fill

കഴിഞ്ഞദിവസം മുതല്‍ ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്നസമ്മയെ കാണാനുണ്ടായിരുന്നില്ല . വയോധികയും മകനും മാത്രമാണ് വീട്ടില്‍ താമസം.

തുടർന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയായിരുന്നു. ഇന്നു രാവിലെ മൃതദേഹം ലഭിക്കുമ്പോള്‍ പുലി ഭക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുന്‍പും പുലി സാന്നിധ്യമുള്ള മേഖലയാണ് ഈ പ്രദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group