
വിവാഹവാഗദാനം നല്കി പീഡിപ്പിക്കുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ചു; ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു; ലിവ് ഇൻ പങ്കാളിക്കെതിരെ പരാതിയുമായി യുവതി
സ്വന്തം ലേഖകൻ
ദില്ലി: വിവാഹവാഗദാനം നല്കി ലിവ് ഇൻ പങ്കാളി ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ തന്റെ സ്വകാര്യ വീഡിയോകളും ചിത്രീകരിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ദില്ലി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഗുരുഗ്രാമിലാണ് സംഭവം. യുവാവ് തന്റെ നിയമപരമായ രേഖകൾ കൈവശം വെച്ചിരിക്കുകയാണെന്നും തിരികെ നൽകുന്നില്ലെന്നും യുവതി ആരോപിച്ചു. പ്രതി തന്റെ സ്വകാര്യ ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയായ അമുൽ താക്കൂറിനൊപ്പം ലിവ്-ഇൻ ബന്ധത്തിലാണ് താൻ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സമ്മതമില്ലാതെ ചിത്രീകരിച്ചു. ഈ ഫോട്ടോകളും വീഡിയോകളും നിർമിച്ച് ഭീഷണിപ്പെടുത്തി.
വിസമ്മതിച്ചപ്പോൾ ആക്ഷേപകരമായ ഫോട്ടോകൾ എന്റെ മാതാപിതാക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെയും വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.