ടൂറിസത്തെ ബാധിക്കുന്നു: സംസ്ഥാനത്തെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന: വീഞ്ഞ് നിർമാണത്തിന് അനുമതി

Spread the love

തിരുവനന്തപുരം : എല്ലാ മാസവും ഒന്നാം തീയതി നടപ്പാക്കുന്ന ഡ്രൈ പിൻവലിക്കാൻ ആലോചന. ബിവറേജ് വിൽപ്പന ശാലകൾ ലേലം ചെയ്യുക മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇപ്പോൾ സർക്കാർ പരിഗണിക്കുന്നത്. സർക്കാരിന്റെ വരുമാന വർധനയ്ക്കുള്ള നിർദ്ദേശങ്ങൾ എന്ന നിലയിലാണ് പരിഗണിക്കുന്നത്.

video
play-sharp-fill

 

ഇങ്ങനെ വർഷത്തിൽ 12 ദിവസം മദ്യ വില്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കും എന്ന് യോഗം വിലയിരുത്തി. കൂടാതെ ഇത് ദേശീയ അന്തർദേശീയ കോൺഫറൻസുകളിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഇതിൽ റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം നടന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ചർച്ചയായത്.

 

മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കും. മസാല ചേർത്ത് വൈനുകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കൃഷി വകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാന വർദ്ധനയ്ക്കുള്ള ശുപാർശകളിൽ വീഞ്ഞ് നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദ്ദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കയറ്റുമതിക്കും ചില്ലറ വില്പന വിപണികൾക്കുമായി മധുരപലഹാരങ്ങളും കേക്കുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന മദ്യ ഉത്പന്നങ്ങൾക്കും പ്രോത്സാഹനം നൽകും. കയറ്റുമതിക്കായി മദ്യം ലേബർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ അന്തർദേശീയ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനപരിശോദിക്കാൻ നിർദ്ദേശമുണ്ട്. നികുതി വരുമാനം നിശ്ചിതയെണ്ണം ചില്ലറ മദ്യവില്പനകളുടെ നടത്തിപ്പ് ലേലം ചെയ്യാനുള്ള സാധ്യതയും പരിശോധിക്കും.