video
play-sharp-fill

വീടിന്റെ വാതിൽ തകർത്തു , കൃഷിയും നശിപ്പിച്ചു ; സിങ്കുകണ്ടത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന

വീടിന്റെ വാതിൽ തകർത്തു , കൃഷിയും നശിപ്പിച്ചു ; സിങ്കുകണ്ടത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന

Spread the love

ഇടുക്കി: ചിന്നക്കനാല്‍ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയില്‍  ജനവാസമേഖലയില്‍ ഇറങ്ങിയ ഒറ്റയാൻ വീടിൻറെ കതക്‌ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു.

സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ വാതിലാണ് തകർത്തത്. ആള്‍ത്താമസം ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയില്‍ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാല്‍ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകള്‍ അറിഞ്ഞത്. പ്രദേശത്ത് ആർആർടി സംഘം നിരീക്ഷണം നടത്തുന്നുണ്ട്.