ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ കാട്ടുപന്നിയുടെ ആക്രമണം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക് ; യുവാവ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മംഗലപുരത്ത് കാട്ടുപന്നി ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. മംഗലപുരം സ്വദേശി ഷെഹീന്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. വരുന്ന ഡിസംബര്‍ ഏഴിന് പരിക്കേറ്റ ഷഹിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ടെക്‌നോസിറ്റിക്ക് സമീപത്ത് വെച്ചാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാഞ്ഞെത്തിയ പന്നിക്കൂട്ടം ബൈക്കിടിച്ചു തെറിപ്പിച്ചു. 2010ല്‍ ടെക്‌നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത നൂറുകണക്കിനേക്കര്‍ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതാണ് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് തടയുവാന്‍ ടെക്‌നോപാര്‍ക്ക് അധികൃതരോ പഞ്ചായത്തോ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.