
പെരിന്തല്‍മണ്ണ: ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയില്‍.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുന്‍ഷാദിനെ (30) പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ് ഇബ്രാഹിംപടി ചേരിക്കല്ലന്‍ മുന്‍ഷാദ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലന്‍ ഷഫ്നയെ (25) ശരീരത്തില്‍ ഗുരുതരമായ പൊള്ളലുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



