വിവാഹ ഹാളിലെ തര്‍ക്കത്തിനിടെ പോലീസിനെ വിളിച്ച യുവാവിന്റെ പല്ല് അടിച്ചു കൊഴിച്ചു; നാല് പേര്‍ അറസ്റ്റില്‍

Spread the love

കോഴിക്കോട്: വിവാഹ ഹാളില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ചതിന്റെ വിരോധത്താല്‍ യുവാവിനെ മര്‍ദിച്ച്‌ പല്ല് അടിച്ചുകൊഴിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കല്ലുത്താന്‍കടവ് ഫ്ലാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരണ്‍ ശങ്കര്‍ (19), അജയ് (18) എന്നിവരാണ് കസബ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജനുവരി 12-ന് രാത്രിയാണ് നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ചത്.
ഇവരുടെ ഫ്ലാറ്റില്‍ താമസിക്കുന്ന യുവാവിനെ ഫ്ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് മര്‍ദിച്ചത്. മുഖത്ത് സ്റ്റീല്‍വളപോലുള്ള സാധനം ഉപയോഗിച്ച്‌ ഇടിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്തതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരന്റെ പല്ല് ഇളകിപ്പോവുകയും പല്ല് പൊട്ടി താടിയെല്ലിന് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു.
യുവാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതികളെ ഗോവിന്ദപുരം കാവില്‍ത്താഴം, കല്ലുത്താന്‍ കടവ്, മുണ്ടിക്കല്‍ത്താഴം എന്നിവിടങ്ങളില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്.

കസബ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.ജെ. ജിമ്മിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുമിത്ത് ചാള്‍സ്, ഷിബു, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.