video
play-sharp-fill
വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി കഞ്ചാവ് വില്പന ; യുവാവ് അറസ്റ്റിൽ

വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി കഞ്ചാവ് വില്പന ; യുവാവ് അറസ്റ്റിൽ

 

സ്വന്തം ലേഖിക

ആലപ്പുഴ : വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തിൽ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ ഭാഗത്തു നിന്ന് രണ്ടര കിലോ കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

തമിഴ്‌നാട്ടിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്. തീവണ്ടിയിലെത്തിക്കുന്ന roupകഞ്ചാവ് വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് വില്പന. നൂറു കണക്കിന് ആളുകളുള്ള ഈ ഗ്രൂപ്പിലെ മെസേജുകൾക്കനുസരിച്ച് ഇയാൾ ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുകയാണ് പതിവെന്ന് എക്‌സൈസ് ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികളും പ്രദേശത്തെ ചില രാഷ്ട്രീയ നേതാക്കളും ഉൾപ്പെടുന്നതാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് ഉപയോഗിച്ച് കൂടുതൽ ആളുകളെ കണ്ടെത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾ കഞ്ചാവ് എത്തിക്കുന്ന രീതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.