ചികിത്സ തേടി ആശുപത്രിയിലെത്തിയ അംഗപരിമിതൻ മുങ്ങിയത് ഇരിക്കാൻ നൽകിയ വീൽചെയറുമായി ; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ തിരച്ചിലിൽ വീൽചെയറുമായി ആളെ കിട്ടിയത് ബാറിൽ നിന്നും ; സംഭവം കൊട്ടാരക്കരയിൽ

ചികിത്സ തേടി ആശുപത്രിയിലെത്തിയ അംഗപരിമിതൻ മുങ്ങിയത് ഇരിക്കാൻ നൽകിയ വീൽചെയറുമായി ; ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ തിരച്ചിലിൽ വീൽചെയറുമായി ആളെ കിട്ടിയത് ബാറിൽ നിന്നും ; സംഭവം കൊട്ടാരക്കരയിൽ

Spread the love

സ്വന്തം ലേഖകൻ

കൊട്ടാരക്കര : മോഷണം പലതരത്തിലുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ മോഷണമാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്നത്. ചികിത്സ തേടി കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലെത്തിയ അംഗപരിമിതൻ മുങ്ങിയത് ഇരിക്കാൻ നൽകിയ വീൽചെയറുമായിട്ടാണ്.

വീൽചെയർ കാണാതായതിനെ തുടർന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തിയ തെരച്ചിലിനൊടുവിൽ ബാറിൽ നിന്ന് വീൽചെയറിനൊപ്പം വയോധികനെയും കണ്ടുകിട്ടി.
കഴിഞ്ഞദിവസമാണ് ചികിത്സതേടി വയോധികനായ അംഗപരിമിതൻ താലൂക്ക് ആശുപത്രിയിൽ എത്തിയത്. തുടർന്ന് കുറെ നേരം വീൽചെയറിൽലിരുന്നു. തുടർന്ന് തന്നെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ വീൽചെയറുമായി പതുക്കെ പുറത്തുകടന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി സ്ഥലംവിടുകയായിരുന്നു. എന്നാൽ സംഭവം കണ്ടുനിന്നവരാണ് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ വീൽചെയറും അംഗപരിമിതനെയും നഗരം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ഒടുവിൽ ആളിനെ ബാറിൽ കണ്ടെത്തുകയായിരുന്നു. ഉടനെ കസേരയേയും ആളെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വയോധികന്റെ വൈകല്യം കണക്കിലെടുത്ത് പൊലീസിലറയിക്കാതെ വിട്ടയച്ചു.