വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള കരുതലിനെ…; ഫെയ്‌സ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടി പ്രേക്ഷകരുടെ പ്രിയതാരം വിജിലേഷ്
സ്വന്തം ലേഖകൻ
കൊച്ചി : മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന പ്രിയ താരമാണ് വിജിലേഷ്. ഇപ്പോഴിതാ ഫെയ്‌സ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടി രംഗത്ത് വന്നിരിക്കുകയാണ് വിജിലേഷ്. ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു, ആരെങ്കിലും വന്നുചേരുമെന്ന പ്രതീക്ഷയിലാണ് എന്ന് വിജിലേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
‘ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന തോന്നൽ പതിവിലും ശക്തിയായി തെളിഞ്ഞു നിൽക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ..’ ചിത്രം പങ്കുവെച്ച് വിജിലേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെയ്‌സ്ബുക്ക് വഴി ആകുമ്പോൾ തന്നെ തന്റെ ആഗ്രഹം ഒരുപാടു പേർ കാണുമല്ലോയെന്നും അതുവഴി നല്ല ആലോചനകൾ വരും എന്ന പ്രതീക്ഷയിലാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് വിജിലേഷ് പറയുന്നത്. അതേസമയം പെൺകുട്ടിയെ കുറിച്ച് തനിക്ക് വലിയ സങ്കൽപങ്ങൾ ഒന്നുമില്ലെന്നും തന്റെ ഫീൽഡ് മനസിലാക്കുന്ന ഒരു പെൺകുട്ടി ആകണമെന്ന ആഗ്രഹം ഉണ്ടെന്നും വിജിലേഷ് പറഞ്ഞു.