video
play-sharp-fill

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരന്റെ സുഹൃത്തുക്കളുടെ ആഘോഷയാത്ര; പിന്നാലെ വന്ന യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ കൂട്ടത്തല്ല്; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ….!

വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരന്റെ സുഹൃത്തുക്കളുടെ ആഘോഷയാത്ര; പിന്നാലെ വന്ന യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ കൂട്ടത്തല്ല്; പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ….!

Spread the love

ആലപ്പുഴ: വിവാഹസംഘവും യാത്രക്കാരായ യുവാക്കളും നടുറോഡില്‍ ഏറ്റുമുട്ടി.

നവദമ്പതികളെ ഓവർടേക്ക് ചെയ്യുന്നതും തുടർന്ന് കൂട്ടത്തല്ലും നടക്കുന്ന ‘അടി’ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് ആലപ്പുഴ നൂറനാടിനടുത്തുള്ള ചാരുംമൂട്ടില്‍ കഴിഞ്ഞ ദിവസം നടന്നത്.
വിവാഹസംഘവും യുവാക്കളുമായുള്ള ഏറ്റുമുട്ടലില്‍ നാട്ടുകാർ കൂടെ ചേർന്നതോടെ വലിയ സംഘർഷത്തില്‍ കലാശിക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന കല്യാണത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. ഹോണടിച്ചും ലൈറ്റ് ഇട്ടും ആഘോഷപൂർവമായിരുന്നു യാത്ര. വഴി കൊടുക്കാതെയുള്ള വിവാഹസംഘത്തിന്റെ യാത്ര പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വാക്കുതർക്കമുണ്ടായി. ഇത് മൂർച്ഛിക്കുകയും വഴക്ക് അടിയില്‍ കലാശിക്കുകയുമായിരുന്നു.

ഒടുവില്‍ 20 മിനിറ്റോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് പൊലീസെത്തിയാണ് അവസാനിപ്പിച്ചത്. മുഖത്തും കൈയ്ക്കും പരിക്കേറ്റ നാലുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.