Spread the love

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ ശക്തി പ്രാപിക്കും.

video
play-sharp-fill

കുറച്ചു ദിവസങ്ങളായി മാറി നിന്നിരുന്ന മഴ വരും മണിക്കൂറുകളില്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത് സംഭവിക്കുക. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത ഏഴ് ദിവസത്തേക്ക് നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സെപ്റ്റംബർ 12, 13, 17, 18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. 24 മണിക്കൂറിനുള്ളില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് (ചൊവ്വാഴ്ച) കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, നാളെ (ബുധനാഴ്ച) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിലുള്ള ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് വരും ദിവസങ്ങളില്‍ കാലവർഷം കൂടുതല്‍ സജീവമാകാൻ കാരണമാകും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സങ്ങളില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.