Spread the love

തിരുവനന്തപുരം: കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

video
play-sharp-fill

50 കി.മീ വേഗതയില്‍ വരെ ശക്തമായ കാറ്റാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഇന്ന് രാത്രി എട്ട് മണിക്കാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡുകളില്‍ വെള്ളക്കെട്ട്, നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.