
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്കായി ഒരുങ്ങുന്ന ടൗണ്‍ഷിപ്പില്‍ വിഷുവിനു മുൻപ് 178 വീടുകള്‍ താമസയോഗ്യമാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് പാഴായി.
ഇത്തവണത്തെ വിഷു പുതിയ വീടുകളില്‍ ആഘോഷിക്കാമെന്ന പ്രതീക്ഷയിലായിരുന്ന ദുരന്തബാധിതർക്ക് ഇതോടെ നിരാശയായി ഫലം. പല വീടുകളുടെയും നിർമാണ പ്രവർത്തികള്‍ ഇനിയും പൂർത്തിയാകാത്തതാണ് പുനരധിവാസം വൈകാൻ കാരണമായത്.
ആദ്യഘട്ടത്തില്‍ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച 178 വീടുകളില്‍ ഏകദേശം 40 എണ്ണത്തിന്റെ നിർമാണം മാത്രമാണ് നിലവില്‍ പൂർത്തിയായിരിക്കുന്നത്. ഡ്രെയിനേജ് സംവിധാനം, മുറ്റത്തെ പണികള്‍, ഗേറ്റുകള്‍ എന്നിവയുടെ നിർമാണം പല വീടുകളിലും ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർത്തിയായ വീടുകളില്‍ ഉടൻ താമസം തുടങ്ങാൻ അധികൃതർ നിർദേശിച്ചെങ്കിലും, നിർമാണം പൂർത്തിയാകാനുള്ള മറ്റ് വീടുകള്‍ക്കിടയില്‍ ഒറ്റപ്പെട്ട നിലയില്‍ താമസിക്കാനുള്ള ബുദ്ധിമുട്ട് ദുരന്തബാധിതർ ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്. 178 വീടുകളും സജ്ജമായ ശേഷം ഒരുമിച്ച് താമസം തുടങ്ങാനാണ് ഇവരുടെ തീരുമാനം.



