
മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ…! നാല് ഡിവൈസുകളില്‍ ഒരേസമയം വാട്സ്‌ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം; അറിയാം വാട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍
സ്വന്തം ലേഖിക
ന്യൂയോര്‍ക്ക്: ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പതിയിലാണ് വാട്സ്‌ആപ്പ്.
ഇപ്പോഴിതാ മള്‍ട്ടി-ഡിവൈസ് ഫീച്ചര്‍ ഒരുക്കി മെറ്റ. ഒരു ഉപഭോക്താവിന് നാലു ഡിവൈസുകളില്‍ ഒരേസമയം വാട്സ്‌ആപ്പ് അക്കൗണ്ട് ഉപയോഗിക്കാമെന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു സക്കര്‍ബര്‍ഗ് പ്രഖ്യാപനം നടത്തിയത്. വളരെ കാലങ്ങളായുള്ള ഉപഭോക്താക്കളുടെ ആവശ്യമാണ് മെറ്റ ഇപ്പോള്‍ സാധിച്ചു കൊടുത്തത്.
വരും ആഴ്ചകളില്‍ത്തന്നെ ലോകമെങ്ങും ഈ പുതിയ ഫീച്ചര്‍ പ്രാബല്യത്തില്‍വരും. നിലവില്‍ വെബ് ബ്രൗസര്‍ വഴിയോ പിസി ആപ്ലിക്കേഷനുകള്‍ വഴിയോ ഉപയോഗിക്കാമായിരുന്നു.
എന്നാല്‍ ആദ്യമായാണ് വിവിധ സ്മാര്‍ട് ഡിവൈസുകളില്‍ ഒരേസമയം ഒരു അക്കൗണ്ട് തുറക്കാന്‍ സാധിക്കുന്നത്.
പ്രൈമറിയായി ഒരു ഫോണ്‍ ഉണ്ടായിരിക്കണം. ഈ ഫോണ്‍ വഴിയായിരിക്കും മറ്റു ഡിവൈസുകളിലെ അക്കൗണ്ടുകള്‍ ഓതറൈസ് ചെയ്യുന്നത്.
വാട്സ്‌ആപ്പ് വെബ് ഉപയോഗിക്കുന്നതുപോലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താണ് ഈ ഡിവൈസുകളില്‍ അക്കൗണ്ട് ഓതറൈസ് ചെയ്യേണ്ടത്. ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതറൈസേഷനടക്കമുള്ളവ ഉടന്‍ വരുമെന്ന് കമ്പനിയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.