Thursday, April 23, 2026

സൈബര്‍ ക്രിമിനല്‍, തീവ്രവാദ-ലഹരിമരുന്ന് സംഘങ്ങള്‍ക്കായി ക്രിപ്റ്റോകറന്‍സി തട്ടിപ്പ്; ഇന്റർപോള്‍ തേടുന്ന അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ

Spread the love

തിരുവനന്തപുരം: അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ. ഇന്റർപോള്‍ തേടുന്ന അലക്സാസ് ബേസിയോകോവ് ആണ് പിടിയിലായത്.

video
play-sharp-fill

സിബിഐയുടെ നിർദേശപ്രകാരം കേരള പൊലീസാണ് പ്രതിയെ വർക്കലയിൽ വച്ച് പിടികൂടിയത്. അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. കോടതി വഴി വിദേശത്തേക്ക് കൈമാറും.

സൈബര്‍ ക്രിമിനല്‍, തീവ്രവാദ, ലഹരിമരുന്ന് സംഘങ്ങള്‍ക്കായി ക്രിപ്റ്റോകറന്‍സി തട്ടിപ്പ് നടത്തിയ കുറ്റവാളിയാണ് അലക്സാസ് ബേസിയോകോവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

96 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് ഗരാന്റസ് എക്സ്ചേഞ്ച് വഴി 2019നുശേഷം നടന്നത്.