play-sharp-fill
വാളയാർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

വാളയാർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : വാളയാർ സമരത്തിന് പിന്തുണ പ്രഖ്യാപിക്കു
ക്കുന്നതിനായി ജില്ലയിലെ വിവിധ സംഘടനകളുടെ ആലോയോഗം നടന്നു.
യോഗത്തിൽ ബിജു വി ജേക്കബ് അധ്യക്ഷത വഹിച്ചു.


ഫെബ്രുവരി 11 ന് നടക്കുന്ന ‘നിയമസഭാ മാർച്ച് വരെയുള്ള നീതി സമരത്തിന്റെ’ പശ്ചാത്തലത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചു ബാബുജി വിശദീകരിച്ചു.ചർച്ചയിൽ പങ്കെടുത്തവർ പരസ്പരം പരിചയപ്പെടുത്തിയും പ്രവർത്തനങ്ങൾക്ക് സഹായകമായ ഒട്ടേറെ നിർദ്ദേശങ്ങൾ മുൻപോട്ട് വെയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 ന് നിയമസഭാ മാർച്ചിൽ യോഗത്തിൽ പങ്കെടുത്ത 12 പേരെ കുടാതെ ആർഎംപി,കെസിഎസ്, മഹാത്മാ സംഘടനകളൂം,എസ്‌യുസിഐ,സിപിഐഎം എൽ റെഡ് സ്റ്റാർ എന്നീവയും ഉൾപ്പെടെ കുറഞ്ഞത് 30 പേർ പങ്കെടുക്കുമെന്ന് അവർ അറിയിച്ചു.കൂടാതെ ഫെബ്രു.16 ന് രാവിലെ 11 മുതൽ എസ്‌യുസിഐ ഓഫീസിൽ വിപുലമായ കുടിയിരിപ്പ് സമരം നടത്താനും വാളയാർ സമരത്തിൽ ജില്ലയിൽ നടക്കേണ്ട സമരവും മറ്റ് അടിയന്തിര പ്രവർത്തനങ്ങളെക്കുറിച്ചും തീരുമാനിച്ചു.

ഈ യോഗത്തിൽ പങ്കെടുത്ത പ്രവർത്തകരെ കൂടി ചേർത്ത് ജനകീയ സമിതി വിപുലമാക്കാനും കഴിഞ്ഞ യോഗത്തിൽ തെരഞ്ഞെടുത്ത കൺവീനർമാർ (ബിജു വി ജേക്കബ് ,മഹേഷ് വിജയൻ ,അനീഷ് ലൂക്കോസ്, ഇ.വി.പ്രകാശ്, എസ്.ബാബുജി ) കൂടാതെ സി.കെ.രാജു, അശോക് കുമാർ, രാജീവ് കിടങ്ങുർ, ശാന്തികൃഷ്ണൻ, സുജാത ജോർജ് എന്നിവർ കൂടി കൺവീനർമാരായും കോഓർഡിനേറ്റർ ആയി ജെ.വി .ഫിലിപ്പിനെയും തെരഞ്ഞെടുത്തു.

ഡിവൈഎസ്പി സോജന്റെ വീട്ടുപടിക്കൽ സത്യാഗ്രഹം നടത്താനും സംഘടനയുടെ പ്രവർത്തനം കോട്ടയത്തെ വിവിധ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പി
ക്കുവാനും തീരുമാനിച്ചു.