വൈദ്യുതി ചാർജ് വർധനക്കെതിരേ കോട്ടയം കുടയംപടിയിൽ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

Spread the love

കുടയംപടി: വൈദ്യുതി ചാർജ് വർധനക്കെതിരേ വ്യാപാരികൾ സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തി.

video
play-sharp-fill

കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി കുടയംപടി യൂണിറ്റിൻ്റെ നേത്യത്വത്തിൽ ഇന്നലെ വൈകുന്നേരം 7 മണിക്ക് പന്തംകൊളുത്തി പ്രകടനം നടത്തി.

കേരള സർക്കാർ വ്യാപാരികളുടെ മേൽ കനത്ത വൈദുതി ചാർജ് ചുമത്തുകയും, വഴിയോര വാണിഭങ്ങൾ പ്രോൽസാഹിക്കുകയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെയുന്ന നടപടിക്കെതിരെയും, കേന്ദ്ര സർക്കാർ വ്യാപാരികൾക്ക് വാടകയ്ക്ക് 18 ശതമാനം GST ഏർപ്പെടുത്താൻ പോകുന്ന നടപടിക്കെതിരേയും യൂണിറ്റിൻ്റെ നേത്വത്തിൽ ആയിരുന്നു പന്തം

കൊളുത്തി പ്രകടനം. പ്രസിഡെന്റ് ബേബി കുടയംപടി, ജനറൽ സെക്രട്ടറി ജോണി എം. എം., ട്രഷാർ ജീമോധ് ചന്ദ്രൻ, വൈസ് പ്രസിഡെന്റ് രൻജിത്ത് വി.ഡി. കമ്മിറ്റി മെമ്പർമാർ സന്തോഷ്,

ബൈജു, റോയി, ബാലകഷ്ണൻ, മമ്മൂട്ടി, ഷിഹാബ്, പ്രദീപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.