വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അശ്ലീല ചാറ്റ്; പരാതി നല്കി ശാലു കുര്യൻ

സ്വന്തം ലേഖകൻ

കോട്ടയം: നടി ശാലു കുര്യൻ്റെ പേരിൽ വ്യാജ അശ്ശീല ചാറ്റ്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് ശാലു കുര്യന്‍. വില്ലത്തിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച്‌ എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ പേരില്‍, വ്യാജ അക്കൗണ്ട് ഉപയോഗിച്ച്‌ അശ്ലീല ചാറ്റ് നടത്തുന്നതായി പറയുകയാണ് ശാലു കുര്യന്‍.

താന്‍ ഇതിനെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും നടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയാണ് നടി ഇക്കാര്യത്തെ കുറിച്ച്‌ പറഞ്ഞത്.

എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ആകെ ഒരു പ്രൊഫൈല്‍ മാത്രമേയുള്ളു. വ്യാജ അക്കൗണ്ടിന് എതിരെ പരാതി നല്‍കിയിട്ടുണ്ട്. അശ്ലീല ചാറ്റുകളാണ് തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ അക്കൌണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്യുന്നത്.

എന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നുള്ള അശ്ലീല ചാറ്റുകളൊന്നും തന്റെ അറിവോടല്ലെന്ന് വ്യക്തമാക്കാനാണ് താന്‍ വന്നത് എന്നും ശാലു കുര്യന്‍ പറയുന്നു.