
പ്രിയ സഖാവിന്’ ജന്മദിനാശംസകൾ; വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി ആശംസ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.
മറ്റൊരു പരിപാടിക്ക് പോകുന്നതിനിടെ വീട്ടിലേക്ക് വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് ശേഷം അറിയിക്കുകയായിരുന്നുവെന്ന് വിഎസിന്റെ മകന് അരുണ്‍കുമാര്‍ പറഞ്ഞു. ക്ഷീണം മൂലം വി എസ് മയക്കത്തിലായിരുന്ന നേരത്താണ് മുഖ്യമന്ത്രി എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജന്മദിനാശംസ അറിയിച്ച് ഉടന്‍ തന്നെ മുഖ്യമന്ത്രി മടങ്ങിയതായും അരുണ്‍കുമാര്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പിറന്നാളിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ദീര്‍ഘമായ ജന്മദിനാശംസ കുറിപ്പ് ഫെയ്സ്ബുക്കില്‍ ഇട്ടിരുന്നു.
Third Eye News Live
0