
ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളത്തിന്
സ്വന്തം ലേഖകൻ
ഭുവനേശ്വർ: ദേശീയ സീനിയർ വനിതാ വോളിബോൾ കിരീടം കേരളത്തിന്. നിലവിലെ ചാമ്പ്യൻമാരായ കേരളം ഫൈനലിൽ റെയിൽവേസിനെ തകർത്തു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോർ: 25-18,25-14,25-13.
മഹാരാഷ്ട്രയെ തോൽപ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം പുരുഷ വിഭാഗത്തിൽ സെമിഫൈനലിൽ പുറത്തായിരുന്നു. റെയിൽവേസിനോടാണ് തോറ്റത്. സ്‌കോർ: 25-23 25-21, 25-23.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ജു ബാലകൃഷ്ണൻ നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്. ക്വാർട്ടറിൽ ഹിമാചൽപ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.
Third Eye News Live
0