play-sharp-fill
തിരുവനന്തപുരത്ത് വോൾവോ ബസിൽ ഇരുതലമൂരിയെ  കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വോൾവോ ബസിൽ ഇരുതലമൂരിയെ കടത്താൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വോൾവോ ബസിൽ ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ കടത്താൻ ശ്രമിച്ച യുവാക്കളെ പൊലീസ് പിടികൂടി. പ്രാവച്ചമ്പലം ചന്തക്കു സമീപം വിഷ്ണു(30), കരിക്കകം ക്ഷേത്രത്തിനു പുറകിൽ പുതുവൽ പുത്തൻ വീട്ടിൽ വിജിത്ത് (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

അമരവിള എക്സൈസ് ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ വി എൻ മഹേഷിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ സംഘമാണ് പിടിയിലായത്.വിപണിയിൽ വൻ വിലയുള്ള ഇരുതലമൂരി വർഗത്തിൽപ്പെട്ട പാമ്പിനെ വില്പന നടത്താൻ വേണ്ടിയാണ് കൊണ്ടു പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ വോൾവോ ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. പിടിച്ചെടുത്ത പാമ്പിനെ ഉൾപ്പടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി. പരിശോധനയിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ, ആർ അലക്സ് എന്നിവർ പങ്കെടുത്തു.