തിരുവഞ്ചൂർ ദേവസ്വം ശാസ്താ ക്ഷേത്രത്തിൽ മോഷണം;നാലമ്പലത്തിനുള്ളിലുള്ള വലിയ സ്റ്റീൽ കാണിക്ക താഴുതകർത്ത്, ഉള്ളിലുള്ള കറൻസി നോട്ടുകൾ  അപഹരിച്ചു;10000 രൂപയോളം നഷ്ടപ്പെട്ടതായി സൂചന

തിരുവഞ്ചൂർ ദേവസ്വം ശാസ്താ ക്ഷേത്രത്തിൽ മോഷണം;നാലമ്പലത്തിനുള്ളിലുള്ള വലിയ സ്റ്റീൽ കാണിക്ക താഴുതകർത്ത്, ഉള്ളിലുള്ള കറൻസി നോട്ടുകൾ അപഹരിച്ചു;10000 രൂപയോളം നഷ്ടപ്പെട്ടതായി സൂചന

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂർ ദേവസ്വം ശാസ്താ ക്ഷേത്രത്തിൽ മോഷണം.

തിരുവഞ്ചൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിലുള്ള വലിയ സ്റ്റീൽ കാണിക്ക താഴുതകർത്ത്, ഉള്ളിലുള്ള രണ്ടാമത്തെ പൂട്ട് തിക്കി തുറന്ന് കറൻസി നോട്ടുകൾ മാത്രം അപഹരിച്ചു. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നു.

ഉദ്ദേശം 10000 രൂപയോളം നഷ്ടമുള്ളതായി ദേവസ്വം സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം പോലീസ് സ്ഥലത്തെത്തി. കൂടാതെ ജില്ലാ ഡോഗ് സ്‌കാർഡ്, വിരലടയാള വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.