video
play-sharp-fill

മണ്ഡലപര്യടനത്തിലേയ്ക്ക് വി.എൻ വാസവൻ: പ്രചാരണ രംഗത്ത് സജീവമായി നേതാക്കൾ

മണ്ഡലപര്യടനത്തിലേയ്ക്ക് വി.എൻ വാസവൻ: പ്രചാരണ രംഗത്ത് സജീവമായി നേതാക്കൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയർത്തി മണ്ഡല പര്യടനത്തിൽ സജീവമായി എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ. പര്യടനത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു വാസവന്റെ പ്രചാരണം. ഇതിന്റെ ഭാഗമായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മരങ്ങാട്ടുപ്പള്ളിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച സിബിയുടെ വീട്ടിൽ സന്ദർശനം നടത്തി.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച തൊഴിലാളികളുടെ കുടുംബ സംഗമം  സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.  പ്രചാരണത്തിന്റെ ഭാഗമായി നടന്ന കുടുംബ സംഗമം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. 
പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റ് മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ പുതുപ്പള്ളി ഏരിയ പ്രസിഡന്റ് ലീലമണി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി റോസമ്മ മത്തായി സ്വാഗതം പറഞ്ഞു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൃഷ്ണകുമാരി രാജശേഖരൻ ജില്ല സെക്രട്ടറി തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റ് കെ.വി ബിന്ദു എന്നിവർ സംസാരിച്ചു.
ഏറ്റുമാനൂർ  നന്ദാവനം ഓഡിറ്റോറിയത്തിൽ ചേർന്ന കൺവൻഷൻ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ബിനു ബോസ് അധ്യക്ഷനായി. അഡ്വ. കെ സുരേഷ്‌കുറുപ്പ് എംഎൽഎ, എൽഡിഎഫ് നേതാക്കളായ കെ എൻ രവി, അയ്മനം ബാബു,  അഡ്വ. കെ അനിൽകുമാർ, എം എസ് സാനു,  കെ ഇ കുഞ്ഞച്ചൻ, സാബു മുരിക്കവേലി, രാജീവ് നെല്ലിക്കുന്നേൽ, മൈക്കിൾ ജയിംസ്, കാണക്കാരി അരവിന്ദാക്ഷൻ, അയർക്കുന്നം രാമൻ നായർ, സാബു എബ്രഹാം, ജോസഫ് ചാവറ, ബെന്നി കുര്യൻ, സാലി ജോർജ്, നീണ്ടൂർ പ്രകാശ്, തോമസ് അഗസ്റ്റിൻ, ഷാജി ഫിലിപ്പ് എന്നിവർ പങ്കെടുത്തു. കെ എൻ വേണുഗോപാൽ സ്വാഗതവും അഡ്വ. വി ജയപ്രകാശ് നന്ദിയും പറഞ്ഞു. 
  തുടർന്ന്  എൽഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫീസ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു.