play-sharp-fill
പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി, ഒരു പരാതിയും പറഞ്ഞില്ല; പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികൾ: കോട്ടയത്ത് പാലാ ബിഷപ്പിനെ സന്ദർശിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ

പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി, ഒരു പരാതിയും പറഞ്ഞില്ല; പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികൾ: കോട്ടയത്ത് പാലാ ബിഷപ്പിനെ സന്ദർശിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് പാലാ ബിഷപ്പിനെ സന്ദർശിച്ച് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. പാലാ ബിഷപ്പിന്റെ നാർകോടിക്സ് ജിഹാദ് പരാമർശം രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്നും പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.


നാർകോടിക്സ് ജിഹാദ് വിവാദത്തെക്കുറിച്ച് ബിഷപ്പുമായി ചർച്ച ചെയ്തിട്ടില്ല. ബിഷപ്പ് ഒരു പരാതിയും തന്നോട് പറഞ്ഞില്ല. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ച മാത്രമാണ്. തീർത്തും വ്യക്തിപരമായ സന്ദർശനമാണ് നടത്തിയത്. സർക്കാർ പ്രതിനിധിയായിട്ടല്ല എത്തിയത്. മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാർകോടിക്സ് ജിഹാദ് വിഷയത്തിൽ സമവായ ചർച്ചയുടെ സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രതികരണങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും. തീവ്രവാദികളാണ് പ്രശ്നം രൂക്ഷമാക്കാൻ ശ്രമിക്കുന്നതെന്നും അസമാധാനത്തിന്റെ അന്തരീക്ഷമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.