ഡോ.വി.കെ.ശ്രീനിവാസനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകി

ഡോ.വി.കെ.ശ്രീനിവാസനെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകി

സ്വന്തം ലേഖിക

കോട്ടയം: മറിയം ത്രേസ്യയെ വിരുദ്ധയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മെഡിക്കൽ എത്തിക്‌സിന് വിരുദ്ധമായി പ്രസ്താവന നടത്തിയ തൃശ്ശൂർ അമല ആശുപത്രിയിലെ ഡോ. വി.കെ.ശ്രീനിവാസനെതിരെ മന്നംയുവജനവേദി പ്രസിഡന്റ് കെ.വി.ഹരിദാസ് ട്രാവൻകൂർകൊച്ചി മെഡിക്കൽ കൗൺസിലിൽ, ഐഎംഎ എത്തിക്‌സ് കമ്മിറ്റി, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവർക്ക് പരാതി നൽകി. ഇത് ജനങ്ങളെ ചൂഷണം ചെയ്യാനുള്ള തന്ത്രത്തിന്റെ ഭാഗവുമാണ്. നിലവിൽ ചികിത്സ നടത്തുന്ന ഡോക്ടർ ഇത്തരമൊരു പരാമർശനം നടത്തുമ്പോൾ പൊതുസമൂഹത്തിൽ അതിന് സ്വീകാര്യത ലഭിക്കുന്നു. ഇത് ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യാൻ എഴുപ്പത്തിൽ കഴിയുന്നു. സംസ്ഥാനത്ത് വിശ്വാസ ചൂഷണം വ്യാപകമാകുന്നു എന്ന പരാതി നിലനിൽക്കെയാണ് ഡോക്ടർ വി.കെ.ശ്രീനിവാസന്റെ പരാമർശനം എന്നതും ഗൗരവം അർഹിക്കുന്നു. വിശുദ്ധന്മാർ പ്രാർത്ഥിച്ചാൽ അസുഖം മാറുമെങ്കിൽ ഡോ. ശ്രീനിവാസൻ പ്രാർത്ഥനാ കേന്ദ്രം ആരംഭിക്കുന്നതാണ് ഉത്തമം. നാട്ടിൽ വിശുദ്ധരുടെ എണ്ണം പെരുകുമ്പോളും ഇവർതന്നെ ആശുപത്രികളും നിർമ്മിക്കുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം കപട ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.