play-sharp-fill
വിഴിഞ്ഞം തുറമുഖം; സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 550 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ധാരണ; തീരുമാനം ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിൽ

വിഴിഞ്ഞം തുറമുഖം; സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 550 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ധാരണ; തീരുമാനം ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിൽ

സ്വന്തം ലേഖിക

തിരുവനന്തപുരം: വിഴി‍ഞ്ഞം തുറമുഖ നിര്‍മാണ ചെലവുകള്‍ക്കായി സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് 550 കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ധാരണ.

ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വാ‌യ്‌പയെടുക്കേണ്ട തുക നിശ്ചയിച്ച്‌ അന്തിമ നടപടികളിലേക്ക് കടക്കുന്നത്. അദാനി ഗ്രൂപ്പ് സമ്മര്‍ദ്ദം ശക്തമാക്കിയതോടെ വയബിളിറ്റി ഗ്യാപ് ഫണ്ട് കൂടി വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടിയും സംസ്ഥാനം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലിമുട്ട് നിര്‍മാണ ചെലവിന്റെ 25 ശതമാനമായി സംസ്ഥാനം നല്‍കേണ്ടത് 347 കോടിയാണ്. റെയില്‍വേ പദ്ധതിക്കായി സംസ്ഥാനം 100 കോടി നല്‍കണം.
സ്ഥലമേറ്റെടുപ്പിനായുള്ള 100 കോടിയും നല്‍കാനുണ്ട്. ആകെ 550 കോടി സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണ് ധാരണ. ഹഡ്കോ വായ്പ വൈകുന്നതിനാല്‍ സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പ ലഭ്യമാക്കാനുള്ള നടപടി സര്‍ക്കാര്‍ നേരത്തെ തുടങ്ങിയിരുന്നു.

മാര്‍ച്ച്‌ അവസാനത്തോടെ പുലിമുട്ട് നിര്‍മാണ ചെലവിന്റെ ആദ്യ ഗഡു അദാനി ഗ്രൂപ്പിന് കൈമാറേണ്ട സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കിയത്. ആകെ 3400 കോടിയാണ് ഹഡ്കോയില്‍ നിന്ന് തുറമുഖത്തിനായി സര്‍ക്കാര്‍ വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇതില്‍ 1170 കോടി രൂപയും ചെലവഴിക്കുക, തുറമുഖത്തോട് അനുബന്ധിച്ച റെയില്‍വേ പദ്ധതിക്കായാണ്.