
വരണ്ട ചര്‍മ്മമാണോ നിങ്ങളുടേത്; മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നുണ്ടോ? തലമുടി കൊഴിച്ചിൽ രൂക്ഷമാണോ? എങ്കിൽ വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ ഇവ
കോട്ടയം: കോശങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ.
വിറ്റാമിൻ ഇയുടെ കുറവു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിൻ ഇയുടെ കുറവ് മൂലം ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വരണ്ട ചര്‍മ്മം
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അകാരണമായി ചര്‍മ്മം വരളുക, ഹൈപ്പർപിഗ്മെന്റേഷൻ തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നപക്ഷം ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
2. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും വിറ്റാമിൻ ഇയുടെ കുറവിന്‍റെ സൂചനയാകാം.
3. തലമുടി കൊഴിച്ചില്‍
വിറ്റാമിന്‍ ഇ യുടെ കുറവു മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം. ഇതും നിസാരമായി കാണേണ്ട 4. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ
വിറ്റാമിന്‍ ഇ യുടെ അളവ് കുറയുമ്ബോള്‍ ചിലരില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയും ഉണ്ടാകാം.
5. രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം
വിറ്റാമിന്‍ ഇ യുടെ കുറവു മൂലവും രോഗ പ്രതിരോധശേഷി ദുര്‍ബലമാകാം.
വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍:
ബദാം, നിലക്കടല, സൂര്യകാന്തി വിത്തുകള്‍, പപ്പായ, ചീര, കിവി, അവക്കാഡോ, റെഡ് കാപ്സിക്കം, മാമ്ബഴം, ഒലീവ് ഓയില്‍ തുടങ്ങിയവയിലൊക്കെ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.